ഒരു കവിത കൂടി......
ഈ മാറ്റം പൊടുന്നനെ ഉണ്ടായതാണോ എന്നറിയാന്‍ നിര്‍വാഹമില്ല!! ഞാനറിയുന്നിടത്തോളം അയാള്‍ സര്‍ ചക്രവര്‍ത്തിയുടെ സേനാനായകന്‍ ആന്‍ഡ്രിയ ബോള്‍ബോണ്‍സ്കിയുടെ ആരാധകനായിരുന്നു...ഇപ്പോള്‍ താന്‍ ഇസ്താംബുളിലെ മഹാകവി കരിം ആലോകുശോലു എന്ന കാ(ka) ആണെന്ന്‍ വീമ്പുപറയാന്‍ തുടങ്ങിയിരിക്കുന്നു..... എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നാലോചിച്ചുകൊണ്ട്, മഹാനഗരത്തിന്‍റെ ആര്‍ക്കും വേണ്ടാത്ത ഒരു മൂലയിലെ,മരണത്തിന്‍റെ കടുത്ത ഗന്ധമുള്ള ആ ധര്‍മാസ്പത്രിയും പേടിപ്പെടുത്തുന്ന മുഖഭാവമുള്ള അതിന്‍റെ മോര്‍ച്ചറിയും പിന്നിട്ട് അയാള്‍ നടന്നു.....അകലെ കാലത്തിന്‍റെ കാവല്‍ക്കാരനെപ്പോലെ ആ നരച്ച കിഴവന്‍ ആല്‍മരം!! പരിഹാസത്തിന്‍റെ രസം അതിന്‍റെ തലയാട്ടലില്‍ അയാള്‍ കണ്ടു.....ഗൌനിക്കാന്‍ നിര്‍വാഹമില്ല!!!!!!!!!! പരിഹാസങ്ങളും പരിവേദനങ്ങളും പുതുമയല്ലാതായിരിക്കുന്നു........ നിര്‍വ്വികാരതയുടെ മുഖം മൂടിയണിഞ്ഞ അയാളുടെ മുഖം കണ്ടുമറന്ന ഏതോ റുസ്വാ ഫാന്‍റസിയിലെ കൊലപാതകിയെ ഓര്‍മിപ്പിച്ചു........ ...