അവന്‍ എന്‍റെ ഫ്രണ്ട് ആയിരുന്നു.....അവനു വേണ്ടി..അവനു വേണ്ടി മാത്രം!!!!!

എനിക്കൊരു സുഹൃതുണ്ടായിരുന്നു...
വെളിച്ചം മങ്ങുന്ന സന്ധ്യകളില്‍ മെഴുകുതിരികളുമായി ഓടിയെത്തുന്നവരുടെ കൂട്ടത്തിലൊന്നും അവനുണ്ടായിരുന്നില്ല...
ഒരിക്കലും വേറൊരു ആളാകാന്‍ അവനു കഴിഞ്ഞിരുന്നില്ല...നല്ലതിലും ചീത്തയിലും അവന്‍ അവന്‍ തന്നെയായിരുന്നു..
ഇന്നിപ്പോള്‍ ഇവിടെ ഈ സ്വപ്നങ്ങളുടെ മരുഭൂമിയില്‍ ഞാന്‍ ഏറ്റവുമധികം കേള്‍ക്കുന്നതും കേള്‍ക്കനിഷ്ട്ടപ്പെടുന്നതുമായ ഒരു വാക്ക് ;അത് അവന്‍റെ ആ പേരായതും മറ്റൊന്നും കൊണ്ടാണെന്നും ഞാന്‍  വിചാരിക്കുന്നില്ല....
         ആദ്യമായി കണ്ട നാളോന്നും  ഞാന്‍ ഓര്‍ത്ത്‌ വച്ചിട്ടില്ല...അല്ലെങ്കിലും കണക്കിനോപ്പിച്ച് തൂക്കി നോക്കാന്‍ ഞങ്ങള്‍ക്ക്‌ സമയമുണ്ടായിരുന്നില്ല....ആ ഉപവാസകാലജീവിതത്തിലെ എന്‍റെ അഭയാരണ്യങ്ങള്‍ അവന്‍റെ സാമീപ്യം തന്നെയായിരുന്നു...


ഒരുവേള ക്ലാസ്സ്‌ മുറിയിലെക്കാളും ഏകാഗ്രതയോടെ വഴിയില്‍ കാണുന്ന ഓരോ ചെറിയ സൌന്ദര്യങ്ങളും ഒപ്പിയെടുത്തുകൊണ്ടുള്ള ആ  യാത്രകളും...


   ഒന്നെനിക്കറിയാം..അന്ന ഞങ്ങള്‍ ജീവിച്ചിരുന്നത് തീര്‍ച്ചയായും വര്‍ത്തമാന 
കാലത്തിലായിരുന്നു...


     എന്നാല്‍ ഇന്നു ഞാനറിയുന്നൂ..അവനയിരുന്നൂ സുഹൃത്തെന്നും ഞാനോറ്റ്യ്ക്ക് ഈ നിര്‍വികാരതയുടെ കാട്ടില്‍ ജീവിക്കുന്നത് തീര്‍ച്ചയായും ആ ഭൂതകാലത്തില്‍ തന്നെയാണെന്നും!!!!!!!!!!!!

Comments

  1. "njanariyunnu thuranju badhich-
    nin snehapravaham
    samudrasangeethamayi
    marunnathum........"

    ReplyDelete

Post a Comment