പച്ചനിറമുള്ള വെള്ളാരംകല്ലുകള്‍!!!



അവളെ ഇന്ന്‍ ഞാന്‍ വീണ്ടും കണ്ടു..!!ഒരുച്ചയൂണിന്‍റെ 
നേരത്തായിരുന്നൂ അന്നാദ്യം!!കഴിക്കാന്‍ തുറന്നുവച്ച പൊതിച്ചോറില്‍ പൊട്ടിച്ചിരിക്കുന്ന ചില്ലിന്‍ കഷ്ണങ്ങളായി..........
 പച്ചനിറമുള്ള വെള്ളാരംകല്ലുകള്‍!!

       ജീവിതത്തിലെ അതിസുന്ദരമായ ഫ്രെയിം കളിലെല്ലാം അവള്‍ ഒറ്റയ്ക്കായിരുന്നു..

അതിസുന്ദരിയൊന്നുമായിരുന്നില്ലവള്‍!! സുന്ദരിയേ അല്ല എന്നും പറയാം എന്നു തോന്നുന്നു.
എന്നിരുന്നാലും ഈ പുല്ലിനെയും പൂവിനെയും പോലെ അവള്‍ സ്നേഹിക്കപ്പെട്ടു കൊണ്ടേയിരുന്നു... എത്രയോ യുഗങ്ങളായി അതങ്ങനെയാണ്....  ഉറക്കം അനുഗ്രഹിക്കാത്ത രാവുകളില്‍ഇതിനോരവസാനമില്ലേ എന്നു ഞാന്‍ ചിന്തിച്ചു കൂട്ടിയിട്ടുണ്ട്!!! ഒരു പക്ഷേ മരണത്തില്‍..........??
                         അവള്‍ മാത്രമാണ് സത്യം എന്ന തോന്നിപ്പോകും ചില നേരങ്ങളില്‍..!!
മഴയുള്ള രാത്രികളില്‍ തന്നിലേക്ക് തന്നെ മടക്കയാത്ര നടത്താറുള്ള അപൂര്‍വ്വം ചില നിമിഷങ്ങളില്‍അവളെ ഞാന്‍ ഭയപ്പെട്ടിട്ടുമുണ്ട്.പിന്നെപ്പിന്നെ നിറം കെട്ടുതുടങ്ങിയ സന്ധ്യകളില്‍ ഇല്ലാത്ത വേഴാമ്പലിന്‍റെ ഒരിക്കലും കേള്‍ക്കാത്ത കരച്ചിലും പ്രതീക്ഷിച്ചു ഒറ്റയ്ക്ക് മഴക്കായി കാത്തുനിന്നിരുന്നപ്പോഴും അവളെ ആഗ്രഹിച്ചിട്ടുണ്ട് പലവട്ടം..!!
       ഇന്നും ഞാന്‍ കണ്ടു;അവളുടെ കണ്ണുകളില്‍ പച്ച നിറത്തില്‍ രണ്ടല്ല,ഒരുപാട് വെള്ളാരംകല്ലുകള്‍!!!
ഇന്ന്‍ അവളുടെ പിറന്നാളാണ്!!!!!!!!!

അവളുടെ പേര് മരണമെന്നും!!!!

Comments

Post a Comment

Popular Posts