ഒരു കവിത കൂടി......
ഈ മാറ്റം പൊടുന്നനെ ഉണ്ടായതാണോ എന്നറിയാന്‍ നിര്‍വാഹമില്ല!! ഞാനറിയുന്നിടത്തോളം അയാള്‍ സര്‍ ചക്രവര്‍ത്തിയുടെ സേനാനായകന്‍ ആന്‍ഡ്രിയ ബോള്‍ബോണ്‍സ്കിയുടെ ആരാധകനായിരുന്നു...ഇപ്പോള്‍ താന്‍ ഇസ്താംബുളിലെ മഹാകവി കരിം ആലോകുശോലു എന്ന കാ(ka) ആണെന്ന്‍ വീമ്പുപറയാന്‍ തുടങ്ങിയിരിക്കുന്നു.....
നിര്‍വ്വികാരതയുടെ മുഖം മൂടിയണിഞ്ഞ അയാളുടെ മുഖം കണ്ടുമറന്ന ഏതോ റുസ്വാ ഫാന്‍റസിയിലെ കൊലപാതകിയെ ഓര്‍മിപ്പിച്ചു........
എന്തൊക്കെയാണ് സംഭവിക്കുന്നത് എന്നാലോചിച്ചുകൊണ്ട്, മഹാനഗരത്തിന്‍റെ ആര്‍ക്കും വേണ്ടാത്ത ഒരു മൂലയിലെ,മരണത്തിന്‍റെ കടുത്ത ഗന്ധമുള്ള ആ ധര്‍മാസ്പത്രിയും പേടിപ്പെടുത്തുന്ന മുഖഭാവമുള്ള അതിന്‍റെ മോര്‍ച്ചറിയും പിന്നിട്ട് അയാള്‍ നടന്നു.....അകലെ കാലത്തിന്‍റെ കാവല്‍ക്കാരനെപ്പോലെ ആ നരച്ച കിഴവന്‍ ആല്‍മരം!! പരിഹാസത്തിന്‍റെ രസം അതിന്‍റെ തലയാട്ടലില്‍ അയാള്‍ കണ്ടു.....ഗൌനിക്കാന്‍ നിര്‍വാഹമില്ല!!!!!!!!!!
പരിഹാസങ്ങളും പരിവേദനങ്ങളും പുതുമയല്ലാതായിരിക്കുന്നു........

നിലച്ച വെടിയൊച്ചകളുടെ മൗനവും പേറി ,ആ നരച്ച കോട്ട!!!!നിര്‍വ്വികാരതയില്‍ തന്നെ തോല്പിക്കാന്‍ ശ്രമിയ്ക്കുന്ന ധീര ഭൂതകാലത്തിന്‍റെ ശവപ്പറമ്പിനെ പുച്ഛഭാവത്തില്‍ നോക്കി അയാള്‍ പല്ലിളിച്ചു.......
വിദേശികളും സ്വദേശികളും മാറി മാറി നാടിനെ വധിക്കാന്‍ ഉത്തരവിട്ട അധികാരത്തിന്‍റെ ഈ കോട്ടയില്‍...ഇന്ന്,...മുഖം വ്യക്തമല്ലാത്ത ആരൊക്കെയോ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.....അയാളുടെ മാറ്റവും ഏതാണ്ട് ഇപ്രകാരം തന്നെയായിരുന്നുവെങ്കിലും....പുറമേ കാണിക്കാന്‍ മെനക്കെടാതെ ഒരു സിഗരറ്റ് കത്തിച്ച് ഏതോ ഒരു വേഴാമ്പലിന്‍റെ കരച്ചിലും മഴയും പ്രതീക്ഷിച്ച് അങ്ങനെ.......
കോട്ടയ്ക്കപ്പുറം അനന്തമായി നീലനിറത്തില്‍ കടല്‍...കടലിനും തന്‍റെ ചിന്തകള്‍ക്കും പലപ്പോഴും ഒരേ നിറമായിരുന്നു,എന്നു അയാള്‍ ഓര്‍ത്തു....
സ്കൂളില്‍ ക്ലോസ് ഫ്രണ്ട് ബെചൂട്ടന്‍ എന്തോ കഥഎഴുതി സമ്മാനം നേടിയപ്പോള്‍ എന്താണീ സൈക്ലോപ്സുകള്‍ എന്നാലോചിച്ച് കണ്ണ് മിഴിച്ചിട്ടുണ്ട്.....;ആരും കാണാതെ...
ഇന്നിപ്പോള്‍ ജീവിതമോ മരണമോ എന്ന്‍ തിരിച്ചറിയാനാകാത്ത മൗനത്തിന്‍റെ നനവുള്ള ഇടനാഴികളില്‍ സൈക്ലോപ്‌സുകളുടെ കൂടെ കുതറിയോടിയും തെറി വിളിച്ചും......അങ്ങനെ.....അങ്ങനെ....പതിയെപ്പതിയെ....അവരിലൊരാളായി........
.....അതിനേക്കാള്‍ ഈ കടലിനെയും അതിലെ കവിത വറ്റിയ നരച്ച നീല നിറത്തിലെ മരണത്തെയുമാണ് താന്‍ എന്നും ഇഷ്ടപെട്ടിരുന്നതെന്നും അയാള്‍ ഓര്‍ത്തു......
ഒരു വെടിയൊച്ച!!!!!
അയാള്‍ ഞെട്ടി കോട്ടയിലേക്ക് തിരിഞ്ഞു നോക്കി....
അതൊരു സ്വപ്നമായിരുന്നു....!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
മുന്നില്‍ കറുത്ത മുഖം മൂടിയില്‍ ആരാച്ചാര്‍!!!!
സമയമാകുന്നു....
പലകയിളകുന്നു......കാലുകള്‍ നിത്യമായ അനന്തതയിലേക്ക്...........
"ഒരു കവിത കൂടി ബാക്കിയുണ്ടായിരുന്നു...."
അതാരും കേട്ടില്ല....
അത് സ്വപ്നമായിരുന്നില്ല!!!!!!!!!
Nice da...
ReplyDeletesuperb...write more..
ReplyDeletei didn kno dat u r havin a blog..
ReplyDelete